ബോട്ടിൽ വിദേശ കപ്പലിടിച്ച് രണ്ടു മരണം; ഒരാളെ കാണാതായി…

ബോട്ടിൽ വിദേശ കപ്പലിടിച്ച് രണ്ടു മരണം; ഒരാളെ കാണാതായി...

∙കടലിൽ നങ്കൂരമിട്ടിരുന്ന മൽസ്യബന്ധന ബോട്ടിൽ വിദേശ ചരക്കു കപ്പലിടിച്ച് രണ്ടു തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായി. 11 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

 

കപ്പലിടിച്ചു തകർന്ന കാർമൽ മാതാ ബോട്ടിലെ തൊഴിലാളികളായ അസം സ്വദേശി രാഹുൽദാസ് (27), തമിഴ്നാട് കുളച്ചൽ വാണിയംകുടി സ്വദേശി തമ്പിദുരൈ (45) എന്നിവരാണു മരിച്ചത്. അസം സ്വദേശി മോത്തിദാസിനെ കാണാതായി.